‘ലൈംഗികാരോപണം, മുകേഷിന്റെ രാജി അനിവാര്യം, സർക്കാർ മുൻകൈ എടുക്കണം’: ആനി രാജ
എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ 24നോട്. സർക്കാർ മുൻകൈ എടുക്കണം. മുകേഷിന്റെ രാജി അനിവാര്യം. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങൾ സംശയിക്കും.
അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് അമ്മയിലെ കൂട്ടരാജി കാരണമാകുമെന്നും അവർ വിശദീകരിച്ചു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ കൂട്ട രാജി . മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു.
Story Highlights : Annie Raja Against M Mukesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here