Advertisement

മോഹൻലാലിൻറെത് പോസറ്റീവ് ആയ സമീപനം, ഭരണം പൃഥ്വിരാജിനെപ്പോലെയുള്ളവർക്ക് നൽകണം: സംവിധായകൻ വിനയൻ 24നോട്

August 27, 2024
Google News 1 minute Read

അമ്മയുടെ തീരുമാനം പ്രശംസനീയമാണെന്ന് സംവിധായകൻ വിനയൻ 24നോട്. ഈ നീക്കം ശുദ്ധികരണത്തിന് വേണ്ടിയാകണം. പൃഥ്വിരാജിനെപ്പോലെയുള്ള യുവ നടൻമാർ നടത്തിയത് മാതൃകാപരമായ കാര്യങ്ങൾ.

ഭരണം പൃഥ്വിരാജിനെപ്പോലെയുള്ള യുവ നടന്മാർക്ക് നൽകണം. സംഘടനയ്ക്ക് ഉള്ളിലെ പ്രശ്‌നങ്ങൾ നേരെയാക്കാനാകും ഈ തീരുമാനം. മോഹൻലാലിൻറെത് പോസറ്റീവ് ആയ ഇടപെടലെന്ന് വിനയൻ 24നോട് പറഞ്ഞു. ആരോപണങ്ങൾ ഉണ്ടായി നേതൃത്വം മാറണമെന്ന് അദ്ദേഹം തീരുമാനിച്ചു.

സംഘടനയിലെ ജനാധിത്യപരമായ ചർച്ചകൾ ആവശ്യമാണ്. ആരും അനിവാര്യതയൊന്നും അല്ല പുതിയ തലമുറ വരണം.എല്ലാ സംഘടനാളിലും ഈ തീരുമാനം നിലകൊള്ളണമെന്നും വിനയൻ പറഞ്ഞു.

അതേസമയം ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകളെയും ആരോപണങ്ങളെയും തുടർന്ന് താരസംഘടനയായ അമ്മയിൽനിന്നും നടൻ മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അമ്മ ഭരണസമിതി പിരിച്ചുവിട്ടു. നിരവധി താരങ്ങൾ സംഘടനയിൽ നിന്ന് രാജി വച്ചതായാണ് സൂചന.

നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നടക്കം നിരവധി അംഗങ്ങൾ രാജി വച്ചതെന്നാണ് വിവരം. ഓൺലൈൻ യോ​ഗത്തിലാണ് അം​ഗങ്ങൾ രാജി വച്ചത്. രണ്ട് മാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും.

പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി സി​ദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജ​ഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗങ്ങളായ അൻസിബ ഹസൻ, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹൻ, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോൾ എന്നിവരാണ് രാജിവച്ചത്.

ലൈം​ഗികാതിക്രമ പരാതി ഉയർന്നതിനെത്തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് സംഘടനയിൽ നിന്ന് രാജി വച്ചിരുന്നു. തൊട്ടുപിന്നാലെ നടൻമാരായ ബാബുരാജ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും ലൈം​ഗികാതിക്രമ പരാതി ഉയർന്നിരുന്നു.

Story Highlights : Director Vinayan about AMMA resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here