സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ പുതിയ നിര്‍വാഹക സമിതി നിലവില്‍ വന്നു
വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ, 2024-2026 കാലയളവിലേക്കുള്ള പുതിയ നിര്‍വാഹക സമിതി നിലവില്‍ വന്നു. 2024 ഓഗസ്റ്റ് 24 ന് ഓണ്‍ലൈനില്‍ വിവിധ അന്താരാഷ്ട്ര ചാപ്റ്ററുകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അബ്ദുല്‍ മജീദ് എം എം, ദമാം ചെയര്‍മാനായും റുക്നുദ്ദീന്‍ അബ്ദുല്ല, ദോഹ ചീഫ് കോര്‍ഡിനേറ്ററായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് വി മൂസ (യാന്‍ബു) വൈസ് ചെയര്‍മാനും അബൂബക്കര്‍ കെ.ടി. (ജിദ്ദ) ട്രഷററുമാണ്. (New Executive Committee of Center for Information and Guidance India has come into existence)
അബ്ദുല്‍റഊഫ് പി വി (എച്ച്ആര്‍), ഹാഷിം പി അബൂബക്കര്‍, ദുബൈ (സിഎല്‍പി), ഫൈസല്‍ നിയാസ് ഹുദവി, ദോഹ (സേജ്), അഫ്താബ് സി മുഹമ്മദ്, ദമാം (ആക്റ്റിവിറ്റി) മുജീബുള്ള കെഎം, ദുബൈ (കരിയര്‍ ആന്‍ഡ് ഡാറ്റ്) മുഹമ്മദ് ഹനീഫ് ടി, അബൂദബി (ഐടി), അനീസ ബൈജു ജിദ്ദ, ഫര്‍ഹ അബ്ദുല്‍റഹ്‌മാന്‍ കുവൈറ്റ് (വിമണ്‍ കളക്റ്റീവ്), അക്മല ബൈജു, ജിദ്ദ, വസീം ഇര്‍ഷാദ്, ബെല്‍ജിയം (ഗ്ലോബല്‍ പാത്ത്വേ). എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. ഷംസുദ്ദീന്‍ കെ പി, അമീര്‍ തയ്യില്‍, അമീര്‍ അലി പി എം, കെ.എം. മുസ്തഫ, മുഹമ്മദ് ഫിറോസ് സി എം എന്നിവര്‍ സീനിയര്‍ വിഷിനറിമാരായി പ്രവര്‍ത്തിക്കും. മുന്‍ അധ്യക്ഷന്‍ കെ.എം.മുസ്തഫ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
Read Also: ‘ലൈംഗികാരോപണം, മുകേഷിന്റെ രാജി അനിവാര്യം, സർക്കാർ മുൻകൈ എടുക്കണം’: ആനി രാജ
സിജി ഇന്ത്യ പ്രസിഡന്റ് ഡോ. എബി മൊയ്തീന്‍ കുട്ടി വാര്‍ഷിക ജനറല്‍ ബോഡി സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കൃത്യമായ മാര്‍ഗനിര്‍ദേശത്തിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സിജി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍മജീദ് എം എം അധ്യക്ഷനായി. ചീഫ് കോര്‍ഡിനേറ്റര്‍ റുക്‌നുദീന്‍ അബ്ദുല്ല വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം CIGI ഇന്റര്‍നാഷണല്‍ നേടിയ പ്രധാന നേട്ടങ്ങള്‍ എടുത്തുകാണിക്കുന്നു. ജിസിസി മേഖലയിലെ വിവിധ പുതിയ ചാപ്റ്ററുകള്‍ വഴി സംഘടനയുടെ സാന്നിധ്യം വിപുലീകരിച്ചതോടെ, ആകെ 14 സജീവ ചാപ്റ്ററുകള്‍ നിലവില്‍ സമൂഹിക ശാക്തീകരണ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. നിര്‍മിത ബുദ്ധി കാലഘട്ടത്തിലെ ഭാവി വിദ്യാഭ്യാസവും കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രധാന വിഷയങ്ങളായി ഉയര്‍ന്നുവന്നിരിക്കുന്ന അവസരത്തില്‍ സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള പുതുമയാര്‍ന്ന പ്രോഗ്രാമുകള്‍, ‘റീച്ച് ഔട്ട് പ്രോഗ്രാം ഫോര്‍ എക്‌സലന്‍സ്’ (ROPE) എന്ന പേരില്‍ നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം വഴി സാമൂഹിക പരിവര്‍ത്തനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണയും ശ്രദ്ധേയമാണ്. കൂടാതെ, പ്രീമാരിറ്റല്‍ വര്‍ക്ക്ഷോപ്പുകളും ‘അമ്മുമ്മത്തിരി’ പോലുള്ള പ്രോഗ്രാമുകള്‍ വഴി സ്ത്രീകളുടെ ശാക്തീകരണത്തില്‍ CIGI ഇന്റര്‍നാഷണല്‍ സജീവമായി ഇടപെട്ടു. മെമ്പര്‍മാരുടെ ആഗോള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തുന്നതിനായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ലിങ്ക്ഡ്ഇന്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കും വഴി സംഘടനയുടെ ഡിജിറ്റല്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സിജി ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഇസഡ് എ അഷ്‌റഫ് സംഘടനയുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. വിവിധ ചാപ്റ്റര്‍ പ്രതിനിധികളും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. കെ.പി. ഷംസുദ്ദീന്‍ ഡോ. അംസ പറമ്പില്‍, മുഹമ്മദ് ഫിറോസ് സി.എം, റഷീദ് ഉമര്‍, റഷീദ് അലി എന്നിവര്‍ സംസാരിച്ചു. നൗഷാദ് വി മൂസയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗം കെ ടി അബൂബക്കറിന്റെ ഉപസംഹാരത്തോടെയും പ്രാര്‍ത്ഥനയോടും കൂടി സമാപിച്ചു.
Story Highlights : New Executive Committee of Center for Information and Guidance India has come into existence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here