Advertisement

വാഹന അപകടങ്ങളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുത്; കനത്ത പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

August 27, 2024
Google News 3 minutes Read

വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് നിയമ വിരുദ്ധമാനിന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അവരുടെ സമ്മതമില്ലാതെയും അനധികൃതമായും കടന്നുകയറുന്നത് നിയമ വിരുദ്ധമാണ്.(: Qatar will impose heavy fine for sharing pictures of accidents)

അപകട ഫോട്ടോകൾ എടുത്ത് പ്രചരിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം വ്യക്തിക്ക് രണ്ടു വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ പതിനായിരം റിയാലിൽ കൂടാത്ത പിഴയോ ലഭിക്കും. ചിലപ്പോൾ ഈ രണ്ടു ശിക്ഷയും ഒരുമിച്ച്‌ അനുഭവിക്കേണ്ടിവരും. ഖത്തർ പീനൽ കോഡ് ആർട്ടിക്കിൾ 333 അനുസരിച്ചാണ് ശിക്ഷ.

Story Highlights : Qatar will impose heavy fine for sharing pictures of accidents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here