ജയ് ഷായ്ക്ക് പകരം രോഹന്‍ ജെയ്റ്റ്‌ലി ? ബിസിസിഐ തലപ്പത്തേക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ മകന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ജയ് ഷാ ഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നതും മറ്റൊരു ബിജെപി നേതാവിന്റെ മകനെന്ന് റിപ്പോര്‍ട്ടുകള്‍. അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ ജെയ്റ്റ്‌ലി ബിസിസിഐ സെക്രട്ടറിയാകുമെന്നാണ് വിവരം.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ അധ്യക്ഷനായി ബിസിസിഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ അവരോധിക്കപ്പെടാന്‍ ഇനി പ്രഖ്യാപനത്തിന്റെ അകലം മാത്രമെന്നാണ് സൂചന. എതിരില്ലാതെ ജയ് ഷാ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനമൊഴിയുമ്പോള്‍ പകരം ആര് എന്നതിലും ചര്‍ച്ചകള്‍ ഏറെ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയുടെ മകന്‍ രോഹന്‍ ജെയ്റ്റ്‌ലി ബിസിസിഐ സെക്രട്ടറിയാകും.
Read Also: ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച് BCCI: റിപ്പോർട്ട്
അഭിഭാഷകനായ രോഹന്‍ ജെയ്റ്റലി നിലവില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അരുണ്‍ ജെയ്റ്റ്‌ലിയും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാക്കിയതും വലിയ ചര്‍ച്ചയായിരുന്നു.
നവംബര്‍ 30ഓടെ നിലവിലെ ഐസിസി അധ്യക്ഷന്‍ ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി അവസാനിക്കും. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പുതിയ ഐസിസി ചെയര്‍മാന്‍ ഡിസംബര്‍ ഒന്നിന് സ്ഥാനമേറ്റെടുക്കും. ഇന്നാണ് സ്ഥാനത്തേക്ക് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.
Story Highlights : Rohan Jaitley to replace Jay Shah as BCCI secretary, claim reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here