Advertisement

‘പിറകെ നിന്ന് വന്ന് പിടിച്ച ആ നടൻ ജയസൂര്യ അല്ല’; വെളിപ്പെടുത്തി സോണിയ മൽഹാർ

August 27, 2024
Google News 3 minutes Read
soniya malhar reaction

താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി നടി സോണിയ മൽഹാർ. തന്റെ അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെ ആ വ്യക്തി ജയസൂര്യ ആണെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ ഉണ്ടായിരുന്നു.പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ ഇനി വരികയാണെങ്കില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആ പേര് പറയുമെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നടിയുടെ വെളിപ്പെടുത്തൽ.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരുപാട് പേരാണ് സത്യങ്ങൾ പുറത്തുപറയുന്നത്. ഇത്തരം പച്ച പരമാർത്ഥം മലയാള സിനിമയിൽ നടക്കുന്നുണ്ടെന്ന് തുറന്നു പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പുറത്തു പറയുന്നത്.

എന്‍റെ വെളിപ്പെടുത്തല്‍ കാരണം പല ആര്‍ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കേട്ടു. മോഹൻലാൽ, ദുല്‍ഖര്‍ സൽമാൻ, ജയസൂര്യ അടക്കം പലരുടെയും പേരുകള്‍ പറഞ്ഞു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ നമുക്കൊന്നും ചെയ്യാനില്ല. ഞാൻ ആയിട്ട് ആരുടേയും പേര് എടുത്തു പറയാൻ പോകുന്നില്ല. ദയവ് ചെയ്ത് ജയസൂര്യയടക്കമുള്ള ആളുകളെ എന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിക്കരുത്. എന്‍റെ വെളിപ്പെടുത്തലിൽ ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പരാതി കൊടുക്കുക. അപ്പോള്‍ അതിനു മറുപടി ഞാന്‍ നൽകാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയും.

Read Also: http://മോഹൻലാലിൻറെത് പോസറ്റീവ് ആയ സമീപനം, ഭരണം പൃഥ്വിരാജിനെപ്പോലെയുള്ളവർക്ക് നൽകണം: സംവിധായകൻ വിനയൻ 24നോട്

താൻ ആരെയും ഭയക്കുന്നില്ല, ഞാൻ എന്നെ തന്നെയാണ് ഭയക്കുന്നത് ഇനിയും എനിക്കൊരു ട്രോമയിലേക്ക് പോകാൻ യാതൊരു താൽപ്പര്യവും ഇല്ല .എന്റെ കുടുംബം, എന്റെ കുട്ടികൾ, ഇനി വരാനിരിക്കുന്ന എന്റെ സിനിമകൾ അതുമായൊക്കെ കണക്ട് ചെയ്ത പോകുന്നൊരു ആളാണ് താൻ.. ഇനി ഒരാളുടെ പേര് പറഞ്ഞ് അയാളെ കുറച്ച് ആളുകളുടെ മുന്നിൽ നിർത്തി അത്തരത്തിലേക്കൊന്നും പോകാൻ താല്പര്യപ്പെടുന്നില്ലെന്നും സോണിയ മൽഹാർ അഭിമുഖത്തിൽ പറയുന്നു.

ഇതൊക്കെ പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു പെണ്ണായി ജീവിച്ചിട്ട് ഒരു അർത്ഥവും ഇല്ല, കാരണം അത്ര വൃത്തികേടുകളാണ് എല്ലാവരും കൂടി കാണിച്ച് കൂട്ടിയിട്ടുള്ളത്, ഇതിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ അത് സഹിക്കുക അല്ലാതെ വേറെ വഴിയില്ല.. ഒരുപാട് പെൺകുട്ടികളുടെ കണ്ണീരും ശാപവുമൊക്കെയുണ്ട് ഇതിന് പിന്നിൽ.

താൻ പറയുന്ന ഒരു വാക്കിലും സത്യമില്ലാതെ ഇല്ല.. ജീവിതത്തിൽ കള്ളം പറഞ്ഞ് നിൽക്കേണ്ട കാര്യം തനിക്കില്ല…പെൺകുട്ടികളുടെ മുണ്ട് പറിക്കുന്നതിന് മുൻപ് ഇനി ഓരോ ആണുങ്ങളും ആലോചിക്കണം ഇതൊക്കെ തന്നെയും തന്റെ കുടുംബത്തെയും കുട്ടികളെയും പിന്നീടായാലും ബാധിക്കുമെന്ന് സോണിയ പറയുന്നു.പെൺകുട്ടികളുടെ സുരക്ഷയെ പിച്ചികീറാനായി ആരും നിൽക്കരുത് ഈ ഭയം എല്ലാവരുടെയും ഉള്ളിൽ നിൽക്കണം സോണിയ കൂട്ടിച്ചേർത്തു.

എല്ലാ സ്ത്രീകളോടും ഒരുകാര്യം പറയാനുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്യരുത്. പരസ്പരം ഇഷ്ടപ്പെട്ട് ബന്ധപ്പെട്ട ശേഷം അത് പിന്നീട് ആരോപണമായി ഇവിടേക്കു കൊണ്ടുവരരുത്. നിങ്ങളുടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചാല്‍ പരാതി നല്‍കിയിരിക്കണം. അതല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമായോ പ്രശസ്തിയ്ക്ക് വേണ്ടിയോ ഇതിലേക്ക് ഇറങ്ങരുത്. ചൂഷണത്തിനു ഞാന്‍ നിന്നുകൊടുക്കാത്തതുകൊണ്ട് എനിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കയറിപ്പിടിക്കാന്‍ വന്നവന് തല്ലും കൊടുത്തിട്ടുണ്ട്’.- സോണിയ മല്‍ഹാർ പറഞ്ഞു.

2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ സോണിയ വെളിപ്പെടുത്തിയിരുന്നു.’ഹാസ്യനടന്റെ ഭാഗത്തുംനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയത്.

Story Highlights : ‘That actor caught from behind is not Jayasurya’; Revealed by Sonia Malhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here