‘മുകേഷിന് എതിരായ ആരോപണം: പുകമറ സൃഷ്ടിക്കാൻ ചില രാഷ്ട്രീയ പ്രേരിത സമരം; ഒന്നും മറയ്ക്കാൻ ഇല്ല’: കെ.എൻ.ബാലഗോപാൽ

മുകേഷിന് എതിരായ ആരോപണത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പാർട്ടിയ്ക്കോ സർക്കാരിനോ ഒന്നും മറയ്ക്കാൻ ഇല്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുകമറ സൃഷ്ടിക്കാൻ ചില രാഷ്ട്രീയ പ്രേരിത സമരമെന്ന് മന്ത്രി പറഞ്ഞു. പൊതുവിലാണ് ഈ വിഷയത്തെ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പല കാര്യങ്ങളും, പല വിഷയങ്ങളും വന്നു അതിൽ ഏതാണ് വിശ്വസിനീയമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. എംഎൽഎയ്ക്ക് പാർട്ടി പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ബാലഗോപാൽ നൽകിയില്ല. സിനിമ മേഖലയിലെ ആരോപണം, പാർട്ടി പിന്തുണച്ചില്ലെന്ന് എം മുകേഷ് എംഎൽഎ പറഞ്ഞു. സിപിഐഎം പിന്തുണ ലഭിച്ചില്ല. പ്രതിപക്ഷ ആരോപണങ്ങളിൽ പാർട്ടി പിന്തുണ ലഭിച്ചില്ല. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലെ വിമർശനങ്ങൾക്ക് പിന്നാലെയാണ് പരാതി നേതൃത്വത്തെ അറിയിച്ചത്. സിപിഐഎം എംഎൽഎ ആയത് കൊണ്ടുമാത്രമാണ് ആരോപണങ്ങൾ ഉയരുന്നതെന്ന് മുകേഷ് പറഞ്ഞു./
Read Also: ‘മുകേഷ് എംഎല്‍എ ഉടൻ രാജിവെക്കണം’; സംയുക്ത പ്രസ്താവനയുമായി കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ/html
അതേസമയം ലൈംഗികാതിക്രമ പരാതികളിൽ എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കൊല്ലം ആനന്ദവല്ലീശ്വരത്തെ എം.എം.എ ഓഫീസിലേക്ക് ആർവൈഎഫ് നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു.
Story Highlights : Minister KN Balagopal says there will be proper investigation in the allegations against Mukesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here