Advertisement

മോഹൻ ഭഗവതിന്റെ സുരക്ഷ വർധിപ്പിച്ചു; യാത്ര പ്രത്യേക ഹെലികോപ്റ്ററിൽ

August 28, 2024
Google News 3 minutes Read
MOHAN BAGAVATH

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിൻ്റെ സുരക്ഷാ നടപടികൾ വർധിപ്പിച്ച് ആഭ്യന്തര മന്ത്രാലയം (The Ministry of Home Affairs ). പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) സുരക്ഷയാണ് ഭഗവതിന് നൽകിയിരിക്കുന്നത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്ന ഘട്ടങ്ങളിൽ സുരക്ഷയിൽ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുമ്പ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻ്റെ (സിഐഎസ്എഫ്) ഇസഡ് പ്ലസ് സുരക്ഷയായിരുന്നു ഭഗവതിനായി ഒരുക്കിയിരുന്നത്. എന്നാൽ തീവ്രവാദ ഗ്രൂപ്പുകൾ ഭഗവതിനെ ലക്ഷ്യമിടുന്നതിനാൽ അദ്ദേഹത്തിൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർധിച്ചിരുന്നു.

Read Also: http://‘സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിൽ സിനിമാ സംഘടനകൾ പരാജയപ്പെട്ടു’: രാജീവ് ചന്ദ്രശേഖർ

പുതിയ പ്രോട്ടോക്കോൾ പ്രകാരം, ജില്ലാ ഭരണകൂടങ്ങളും പൊലീസും ആരോഗ്യ വകുപ്പുകളും ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരും ഗാർഡുകളും ഉൾപ്പെടെയുള്ളവരാണ് ഭഗവതിൻ്റെ സുരക്ഷയിൽ സജീവ പങ്ക് വഹിക്കുക. മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകൾ, പ്രീ-വിസിറ്റ് റിവ്യൂ റിഹേഴ്സലുകളും ഈ സുരക്ഷാസംവിധാനത്തിൽ ഉൾപ്പെടും. ഭഗവതിന്റെ യാത്രകൾക്കായി പ്രത്യേക ഹെലികോപ്റ്ററുകളും ഉണ്ടായിരിക്കും.

Story Highlights : Mohan Bhagwat’s security beefed up; Travel by special helicopter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here