‘മുകേഷ് എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണം’; നടൻ പി പി കുഞ്ഞികൃഷ്ണൻ
എം മുകേഷ് എം എൽ എ രാജി വെക്കണമെന്ന് നടന്‍ പി പി കുഞ്ഞികൃഷ്ണൻ. കുറ്റമില്ലെന്ന് തെളിഞ്ഞാൽ പദവിയിലേക്ക് തിരിച്ച് വരാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ആരോപണം നേരിട്ട സാഹചര്യത്തിൽ രാജിവെക്കുന്നതാണ് നല്ലത്.സുരേഷ് ഗോപി പ്രതികരിക്കുമ്പോൾ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയിൽ എല്ലാവരും രാജിവെച്ചത് ശരിയായ തീരുമാനമല്ല.ആരോപണ വിധേയരെ മാറ്റി നിർത്തുകയായിരുന്നു വേണ്ടത്.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്‍റെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിപിഐഎം പിന്തുണച്ചില്ലെന്ന് നടൻ മുകേഷ് പറഞ്ഞു. ആരോപണത്തിൽ രാഷ്ട്രീയമായ പിന്തുണ ഉണ്ടായില്ല. നേതൃത്വത്തെ പരാതി അറിയിച്ചു. ലൈംഗിക അതിക്രമ പരാതി ഉയർന്നസാഹചര്യത്തിൽ നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഐഎം ആവശ്യപ്പെട്ടെന്നാണ് വിവരം.
സമാന ആരോപണങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചില്ലല്ലോ എന്ന വാദമാണ് CPIM സംസ്ഥാന നേതൃത്വത്തിന്. പക്ഷെ ഇടത് എംഎൽഎയും ആ പതിവ് തുടരണോ എന്ന ചോദ്യം ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം ശക്തമായി ഉയരുന്നുണ്ട്.
Story Highlights : pp kunjikrishnan against m mukesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here