Advertisement

പാരലിമ്പിക്‌സ് ഉദ്ഘാടനത്തിന് ദീപശിഖയേന്തി ജാക്കി ചാന്‍

August 29, 2024
Google News 1 minute Read
jackiechan

പാരലിമ്പിക്‌സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തി ഇതിഹാസതാരം
ജാക്കി ചാന്‍. ഭിന്നശേഷി വിഭാഗത്തിന്റെ കായികോത്സവമായ പാരലിമ്പിക്‌സിൽ ദീപശിഖയേന്തിയെത്തിയ താരത്തെ ആയിരക്കണക്കിന് ആരാധകരാണ് വരവേറ്റത്.

മൂന്ന് മണിക്കൂര്‍ നീണ്ടതായിരുന്നു പാരലിമ്പിക്‌സ് ഉദ്ഘാടന ആഘോഷം. നഗരത്തിലൂടെയുള്ള ജാക്കി ചാന്റെ വരവ് പാരീസിനെ സത്യത്തിൽ പുളകം കൊള്ളിക്കുകയായിരുന്നു. വെള്ള ജഴ്‌സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരലിമ്പിക്‌സിന് തുടക്കമായത്. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ നീണ്ടു. സെപ്റ്റംബര്‍ എട്ടുവരെ നീളുന്ന ഗെയിംസില്‍ നാലായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമില്‍ 84 പേരുണ്ട്. ജാവലിന്‍ താരം സുമിത് ആന്റില്‍, വനിതാ ഷോട്ട്പുട്ടര്‍ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത്.

Read Also: http://കിലിയന്‍ എംബാപ്പെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മെസ്സിയെ പരിഹസിച്ചും റൊണാള്‍ഡോയെ പുകഴ്ത്തിയും പോസ്റ്റ്

അതേസമയം, 96 സ്വർണവും 60 വെള്ളിയും 51 വെങ്കലവുമടക്കം 207 മെഡൽ നേടി ചൈനയായിരുന്നു 2021 പാരാലിമ്പിക്‌സിൽ ഒന്നാമത് എത്തിയിരുന്നത്. 41 സ്വർണവും 38 വെള്ളിയും 45 വെങ്കലവുമായി 124 മെഡലുമായി ബ്രിട്ടൺ രണ്ടാം സ്ഥാനത്തെത്തി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 19 മെഡൽ നേടി ഇന്ത്യ 21-ാം സ്ഥാനത്തായിരുന്നു. ഇത്തവണ പാരാലിമ്പിക്‌സിൽ ആരാകും ഒന്നാമതെത്തുക എന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Story Highlights : jackiechan carries paralympic torch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here