‘നോ കമന്‍റ്സ്’ മുകേഷിന്റെ രാജിയില്‍ പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍
എം മുകേഷ് എംഎല്‍എയുടെ രാജി വിഷയത്തില്‍ പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍. നോ കമന്‍റ്സ് എന്ന് പറഞ്ഞ മന്ത്രി കോടതിയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞു. നയരൂപീകരണ കമ്മിറ്റിയില്‍ മുകേഷ് തുടരുന്നതില്‍ വിചിത്ര ന്യായീകരണം മന്ത്രി നടത്തി. 11 പേരുടേത് നയരൂപീകരണ കമ്മിറ്റി അല്ല.
അതിന്റെ പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതല മാത്രം. നയം രൂപീകരിക്കേണ്ടത് സര്‍ക്കാരും മന്ത്രിസഭയും എന്നായിരുന്നു വിചിത്ര ന്യായീകരണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് സിനിമ മേഖലയില്‍ അടിമുടി മാറ്റമുണ്ടായെന്നും സജി ചെറിയാന്‍ പറഞ്ഞു. ആരെയും കുറിച്ച് എന്തും പറയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു.
അത് സൗഹൃദങ്ങളെ ഇല്ലാതാക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. സിനിമാരംഗത്ത് ഇപ്രാവശ്യം കണ്ട ഒരു പ്രത്യേകത, ചെറുപ്പക്കാരുടെ കടന്നുവരവ് ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും സജി ചെറിയാന്‍ പറഞ്ഞു.
Story Highlights : Saji Cherian on Mukesh Resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here