‘വ്യാജ പരാതിക്കാർ ഉണ്ട്, ജയസൂര്യക്കെതിരായ പീഡന പരാതി ഞെട്ടിച്ചു’: ഉഷാ ഹസീന
നടൻ ജയസൂര്യക്കെതിരായ പീഡന പരാതി ഞെട്ടിച്ചുവെന്ന് നടി ഉഷാ ഹസീന. വ്യാജ പരാതിക്കാർ ഉണ്ട്. വ്യാജ പരാതിയുമായി ചിലർ വരുന്നുണ്ട്. ഇത്തരം വ്യാജ പരാതിക്കാർക്കെതിരെ അന്വേഷണം വേണം. അത്തരക്കാർക്കെതിരെ നടപടി വേണമെന്നും ഉഷ പറഞ്ഞു. താര സംഘടനയായ അമ്മയിൽ പുതിയ നേതൃനിര വരണം. എംഎൽഎ സ്ഥാനത്ത് നിന്നും രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്നും ഉഷാ ഹസീന വ്യക്തമാക്കി.
ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ പരാതി നല്‍കണമെന്നും ഉഷ ആവശ്യപ്പെട്ടു. മുകേഷിനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ശരിയല്ല. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളതാണ് പുറത്തുവന്നിരിക്കുന്നതെന്നും ഉഷ ഹസീന പറഞ്ഞു.
Story Highlights : Usha Haseena on Jayasurya Sexual Abuse Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here