‘നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു’; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ ഇന്ന് ബിജെപിയിൽ ചേരും

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചമ്പായ് സോറൻ ഇന്ന് ബി ജെ പിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചമ്പായ് സോറൻ പാർട്ടി അംഗത്വം എടുക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുയി ചമ്പായ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു’ എന്നാണ് സോറൻ ബിജെപി പ്രവേശനത്തെക്കുറിച്ച് പറയുന്നത്. സോറന്‍റെ വരവ് ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഫെബ്രുവരിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹേമന്ത് സോറന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ചമ്പായി ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ജൂണില്‍ ഹേമന്തിന് ജാമ്യം ലഭിച്ചതിന് ശേഷമാണ് ചമ്പായി- ഹേമന്ത് ക്യാമ്പുകളില്‍ പിരിമുറുക്കം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ചമ്പായ് സോറൻ പാർട്ടി വിടാൻ തീരുമാനിച്ചത്. മുതിർന്ന നേതാവായ ചമ്പായ് സോറനെ തിടുക്കപ്പെട്ട് നീക്കിയത് ജെഎംഎമ്മിലെ ഒരു വിഭാഗത്തിനിടയിൽ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ബിജെപിയുമായി അദ്ദേഹം അടുത്തത്.
Story Highlights : Champai Soren Set To Join BJP Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here