കുക്കി സംഘടനകളുടെ പ്രതിഷേധം: മണിപ്പൂരിൽ അതീവ ജാഗ്രതാ നിർദേശം: കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു
കലാപബാധിതമായ മണിപ്പൂരിൽ അതീവ ജാഗ്രതാ നിർദേശം. നാളെ വിവിധ കുക്കി സംഘടനകളുടെ പ്രതിഷേധം നടക്കാനിരിക്കെ, പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. ക്രമസമാധാന നില തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂർ സർക്കാർ.
മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ആവിശ്യപ്പെട്ടു. ക്രമസമാധാന നില തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂർ സർക്കാർ. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 226 പേരാണ് കൊല്ലപ്പെട്ടത്. 39 പേരെ കാണാതായിട്ടുണ്ട്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ കൃത്യമായ കണക്കുകളുമില്ല.
സംസ്ഥാനത്ത് 2023 മെയ് മാസത്തിലാണ് സംഘർഷം തുടങ്ങിയത്. 60000 ത്തോളം കുക്കി – മെയ്തെയ് വിഭാഗക്കാർക്ക് തങ്ങളുടെ വീടുകൾ വിട്ട് ഓടിപ്പോകേണ്ടി വന്നു. ഇംഫാൽ താഴ്‌വരയിൽ താമസിച്ചിരുന്ന മെയ്തെയ് വിഭാഗക്കാരും സമീപത്തെ മലമേഖലകളിൽ താമസിച്ചിരുന്ന കുകി-സൊ വിഭാഗക്കാരും തമ്മിലാണ് സംഘർഷം ഉടലെടുത്തത്. എന്നാൽ ഇതുവരെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
Story Highlights : Extreme alert issued in riot-hit Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here