Advertisement

വിഴിഞ്ഞത്ത് നങ്കൂരമിടാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് എത്തും

August 30, 2024
Google News 2 minutes Read

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്‌ല എന്ന മദര്‍ഷിപ്പാാണ് ഇന്ന് വൈകുന്നേരം തുറമുഖത്ത് നങ്കൂരമിടുന്നത്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതാണ് MSC ഡെയ്‌ല. കപ്പലില്‍ നിന്ന് 1500 ഓളം കണ്ടെയ്‌നറുകള്‍ തുറമുഖത്ത് ഇറക്കും.

ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. 13,988 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയും ഉണ്ട്. വൈകിട്ട് അഞ്ചോടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.

MSC യുടെ ഫീഡര്‍ കപ്പലായ MSC അഡു 5 ചരക്കിറക്കാന്‍ മറ്റന്നാള്‍ വിഴിഞ്ഞത്ത് എത്തും. വിഴിഞ്ഞം വികസനത്തിന്റെ ഭാഗമായി വിസിലും നബാര്‍ഡും തമ്മില്‍ 2100 കോടിയുടെ കരാറില്‍ ഒപ്പുവെച്ചു. 15 വര്‍ഷത്തേക്കാണ് കരാര്‍. എട്ടര ശതമാനം പലിശ തിരക്കിലാണ് തുക അനുവദിച്ചത്.

Story Highlights : mediterranean ship deila to vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here