Advertisement

മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നാളെ ഉദ്ഘാടനം ചെയ്യും; രണ്ടും ദക്ഷിണ റെയിൽവേക്ക്

August 30, 2024
Google News 3 minutes Read
Prime Minister Narendra Modi will flag off three new Vande Bharat Express trains on Saturday

മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതിൽ രണ്ടെണ്ണം ദക്ഷിണ റെയിൽവേക്കാണ്. ചെന്നൈ എഗ്മോർ – നാഗർകോവിൽ, മധുരൈ – ബാംഗ്ലൂർ കൻ്റോൺമെൻ്റ്, മീറ്ററ്റ് – ലഖ്‌നൗ പാതകളിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലാണ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾ നടക്കുക. സെപ്തംബർ 2 മുതൽ സർവീസുകൾ ആരംഭിക്കും.

ചെന്നൈ എഗ്മോർ – നാഗർകോവിൽ ട്രെയിൻ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കില്ല. ചെന്നൈ എഗ്മോർ, താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുരൈ, കോവിൽപട്ടി, തിരുനൽവേലി, നാഗർകോവിൽ സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും. രാവിലെ അഞ്ച് മണിക്ക് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് നാഗ‍ർകോവിലിൽ എത്തുന്ന നിലയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20 ന് തിരിച്ചുള്ള സർവീസ് ആരംഭിക്കുന്ന ട്രെയിൻ രാത്രി 11 ന് ചെന്നൈയിൽ തിരിച്ചെത്തും.

മധുരൈ – ബാംഗ്ലൂർ കൻ്റോൺമെൻ്റ് ട്രെയിൻ ചൊവ്വാഴ്ചകളിലൊഴികെ സർവീസ് നടത്തും. ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, കരൂർ, നാമക്കൽ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും. മധുരൈയിൽ നിന്ന് രാവിലെ 5.15 ന് ആരംഭിക്കുന്ന സർവീസ് ഉച്ചയ്ക്ക് ഒരു മണിക്ക് ബാംഗ്ലൂരിൽ എത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രി 9.45 ന് തിരികെ മധുരൈയിൽ എത്തും. ഇതോടെ ദക്ഷിണ റെയിൽവെ ഏറ്റവും കൂടുതൽ വന്ദേ ഭാരത് സ‍ർവീസുകളുള്ള റെയിൽവെ സോണാവും. ഇതിനോടകം ആറ് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്ന സോണിൽ രണ്ട് ട്രെയിനുകൾ കൂടി നാളെ ഭാഗമാകും.

Story Highlights : Prime Minister Narendra Modi will flag off three new Vande Bharat Express trains on Saturday.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here