മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങളിൽ പ്രതികരണം എന്താകും?
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപങ്ങളിൽ മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിച്ചേക്കും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണും എന്നാണ് കെസിഎ അറിയിപ്പ്.
അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നശേഷവും മോഹന്‍ലാല്‍ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം ഇന്ന് ഗാന്ധിമതി ബാലൻ അനുസ്മരണവും ബേബി ജോൺ ഫൗണ്ടേഷൻ വെബ്സൈറ്റ് ലോഞ്ചിങിലും മോഹൻലാൽ പങ്കെടുക്കും. ശേഷം ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ അവാർഡ് ആണ് മോഹൻലാലിൻ്റെ മൂന്നാമത്തെ പരിപാടി. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഉൾപ്പെടെ മോഹൻലാലുമൊത്ത് വേദി പങ്കിടും.
Story Highlights : Actor Mohanlal press today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here