‘വർഷങ്ങൾക്ക് മുമ്പാണ് ഇപി പ്രകാശ് ജാവഡേക്കറെ കണ്ടത്, ഇപ്പോഴാണോ നടപടി’ : കെസി വേണുഗോപാൽ

മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവഡേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇപി ജയരാജനെ സിപിഐഎം ബലിയാടാക്കി. തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങൾക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോൾ നടപടി എടുക്കുന്നത് കണ്ണിൽ പൊടിയിടാനാണ്.
എത്രയോ വർഷങ്ങൾക്ക് മുൻപാണ് ഇപി പ്രകാശ് ജാവഡേക്കറെ കണ്ടത്. അതിന് ഇപ്പോഴാണോ നടപടി എടുക്കുന്നതെന്നും കെസി വേണുഗോപാൽ ചോദിച്ചു.സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഇലക്ഷൻ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്. അന്ന് നടന്നത് പാർട്ടിയുമായിട്ടുള്ള ഡീലിങാണ്. എഡിജിപിക്കെതിരായ ആരോപണം ഗുരുതരമാണ്. എംഎൽഎ പറഞ്ഞത് തെറ്റാണെങ്കിൽ തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴയുടെ വൈകാരികമായ ഒന്നാണ്. സർക്കാർ ആദ്യത്തെ പരിഗണന നൽകേണ്ടത് ആലപ്പുഴയിലെ വള്ളംകളിക്കാണ്. അല്ലാതെ ബേപ്പൂരിലെ വള്ളംകളിക്കല്ല. എത്രയും പെട്ടന്ന് നെഹ്റു ട്രോഫി വള്ളംകളി നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
Story Highlights : K C VENUGOPAL on EP Jayarajan Removal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here