Advertisement

‘എന്റെ കുടുംബം വയനാടിനൊപ്പം’: രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 24 ജില്ലാ സമ്മേളനം ആദരമര്‍പ്പിച്ചു

September 1, 2024
Google News 2 minutes Read
24 News tribute to rescuers in wayanad landslide

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സമാനതകളില്ലാത്ത രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 24 ജില്ലാ പ്രേക്ഷക സമ്മേളനത്തില്‍ ആദരം. സൈന്യമടക്കമുള്ള സേനാവിഭാഗങ്ങളെയും വിവിധ സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു. (24 News tribute to rescuers in wayanad landslide)

ജൂലൈ 30ന് പുലര്‍ച്ചെ മുതല്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് നൂറുകണക്കിനാളുകളാണ്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ചെളിയില്‍ അകപ്പെട്ടവര്‍ക്ക് നേരെ കൈനീട്ടിയവര്‍. അങ്ങനെ നാടിനുണ്ടായ ആപത്തില്‍ കൂടെ നിന്ന മനുഷ്യരെ 24 ജില്ലാ പ്രേക്ഷക സമ്മേളനം സ്‌നേഹത്തോടെ ഓര്‍ത്തു. സൈനികര്‍ വേദിയിലെത്തി ആദരം ഏറ്റു വാങ്ങി.

Read Also: വീട്ടിലെ 12 പേരെയും ഉരുളെടുത്തു, ഒറ്റയായ അഭിജിത്തിന്റെ ഭാവിക്കായി ട്വന്റി ഫോറിന്റെ കൈത്താങ്ങ്‌

പോലീസ്, ഫയര്‍ഫോഴ്‌സ് എന്‍ഡിആര്‍എഫ് വനം വകുപ്പ് ഇങ്ങനെ വിവിധ സേനാ വിഭാഗങ്ങളെയും ആദരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളെയും കൂട്ടായ്മകളെയും ആദരിച്ചു.കൈ മെയ് മറന്ന് സഹായിച്ചവര്‍ക്ക് സദസ്സിന്റെ കയ്യടി. അമ്പതോളം കൂട്ടായ്മകളെയാണ് 24 കണക്ടിന്റെ ഭാഗമായി ആദരിച്ചത്.

Story Highlights : 24 News tribute to rescuers in wayanad landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here