Advertisement

ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു

September 1, 2024
Google News 2 minutes Read

ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മുറിവാലൻ അവശനായി കഴിഞ്ഞദിവസം വീണിരുന്നു. കാട്ടാനകൾ കഴിഞ്ഞദിവസം കൊമ്പുകോർത്തിരുന്നു. ഇതിലാണ് മുറിവാലൻ കൊമ്പന് പരുക്കേറ്റിരുന്നത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ എത്തി ചികിത്സ നൽകി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്.

ചക്കക്കൊമ്പൻ മുറിവാലനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ചക്കകൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കാട്ടാന അപകടാവസ്ഥയിൽ കിടക്കുകയായിരുന്നു. ഒരാഴ്ച മുൻപായിരുന്നു കൊമ്പന്മാർ ഏറ്റുമുട്ടിയത്. മുറിവാലൻ കൊമ്പൻ ഒരാഴ്ചയോളം പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയിൽ വീഴുകയയിരുന്നു. വനം വകുപ്പ് നിരീക്ഷിച്ച് വരുകയായിരുന്നു.

ഇൻഫെക്ഷൻ ആയതാണ് പരുക്ക് ​ഗുരുതരമായത്. ചക്കക്കൊമ്പന് പരുക്കില്ലെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചിരുന്നു. ചിന്നക്കനാലിൽ പ്രശ്നക്കാരായ മൂന്ന് കൊമ്പന്മാരിൽ രണ്ടാമനായിരുന്നു മുറിവാലൻ. അരിക്കൊമ്പനുശേഷം ചിന്നക്കനാലിൽ ഉണ്ടായിരുന്ന രണ്ട് കൊമ്പന്മാരാണ് ചക്കക്കൊമ്പനും, മുറിവാലനും.

Story Highlights : Chinnakanal wild elephant Murivalan died in Chakka komban attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here