പോര്‍ട്ട് ബ്ലെയര്‍ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ അന്താരാഷ്ട്ര സര്‍വീസ് നവംബര്‍ 16ന്
പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര വിമാനത്തിന്റെ തീയതി പ്രഖ്യാപിച്ചു. ക്വാലാലംപൂരിലേക്കാണ് സര്‍വീസ്. നവംബര്‍ 16 നാണ് ആദ്യ അന്താരാഷ്ട്ര ഫ്‌ളൈറ്റ് ആരംഭിക്കുക.
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അന്താരഷ്ട്ര സര്‍വീസ് സാധ്യമാകുന്നതെന്ന് ആന്റമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേസ് പ്രസിഡന്റ് മോഹന്‍ വിനോദ് പറഞ്ഞു. ഇതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഏഷ്യയുടെ വിമാനമാണ് നവംബര്‍ 16ന് പറന്നുയരുക. തങ്ങളെ സഹായിച്ചതിന് സര്‍ക്കാരിനോടും എയര്‍ ഏഷ്യയോടും നന്ദി പറയുന്നതായി വിനോദ് പറഞ്ഞു. ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ഇല്ലാത്തത് പോര്‍ട്ട് ബ്ലെയറിലെ ടൂറിസത്തെ ബാധിച്ചിരുന്നുവെന്നും പുതിയ സര്‍വീസ് വഴി കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലിലാണ് വിമാനത്താവളത്തില്‍ രാത്രികാല പ്രവര്‍ത്തനം ആരംഭിച്ചത്. വിഎസ്‌ഐ എയര്‍പോര്‍ട്ടില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം (ഐഎല്‍എസ്) ഉപയോഗിച്ച് ആദ്യമായി ഇറങ്ങിയ ഒരു സ്വകാര്യ എയര്‍ലൈന്‍ ഏപ്രിലില്‍ വിമാനത്താളത്തില്‍ ഇറങ്ങിയിരുന്നു.
Story Highlights : First International Flight To Depart From Veer Savarkar International Airport On November 16
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here