70 ലക്ഷം ആര് നേടും? അക്ഷയ AK 667 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ എകെ 667 ലോട്ടറിയുടെ ഫലം ഇന്ന്. ഉച്ചയ്ക്ക് 3 മണിയോടെ ഫലങ്ങൾ അറിയാം . ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. എന്നാൽ 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്ക് എന്നിവിടങ്ങളിൽ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് കൈമാറണമെന്നത് നിർണായകമാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
Story Highlights : Kerala Lottery Result Akshaya AK 667 Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here