Advertisement

‘അമ്മ’യുടെ ഓഫിസില്‍ വീണ്ടും പോലീസ് പരിശോധന; സിദ്ദിഖ് അടക്കമുള്ളവരുടെ വിവരം തേടി

September 1, 2024
Google News 2 minutes Read
Police check again at 'AMMA's' office

താര സംഘടനയായ ‘അമ്മ’യുടെ ഓഫീസില്‍ വീണ്ടും പോലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിത്തിയത്. സിദ്ദിഖ് അടക്കമുള്ളവരുടെ വിവരം തേടി. അന്വേഷണത്തിന്റെ ഭാഗമായി സിദ്ദിഖിനെ വിളിച്ചെങ്കിലും ലഭ്യമാകുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ആരോപണ വിധേയരായിരുന്നവര്‍ ഭാരവാഹികള്‍ ആയിരുന്ന കാലത്തെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു.

‘അമ്മ’യുടെ ഓഫീസില്‍ നേരത്തെയും പോലീസ് പരിശോധന നടത്തിയിരുന്നു. ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്.

Read Also: മുകേഷിന് കൂടുതൽ കുരുക്ക്: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും കേസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി.

Story Highlights : Police check again at ‘AMMA’s’ office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here