മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ല; ആവര്‍ത്തിച്ച് കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി
മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ല എന്ന് ആവര്‍ത്തിച്ച് കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി. ഒരാഴ്ചത്തെ കൗണ്‍സിലിംഗിന് ശേഷമാണ് കുട്ടി നിലപാട് ആവര്‍ത്തിച്ചത്. കുട്ടിയെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ പൂജപ്പുരയിലെ സിഡബ്ലുസി ആസ്ഥാനം നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. പതിമൂന്നുകാരിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കു മാറ്റിയതായി
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് ഷാനിബ ബീഗം 24 നോട് പറഞ്ഞു.
ഓഗസ്റ്റ് 25ന് രാത്രിയാണ് പതിമൂന്നുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. 26ന് സിഡബ്ലുസി കുട്ടിക്കായി പ്രത്യേക സിറ്റിങ് നടത്തി. മാതാവ് എപ്പോഴും ശകാരിക്കുമെന്നും അമിതമായി ജോലി ചെയ്യിക്കുമെന്നും കുട്ടിയന്ന് സിഡബ്ല്യുസിക്ക് മൊഴി നല്‍കി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കുട്ടി അറിയിച്ചു.
Read Also: വീട്ടിലേക്കില്ല, അമ്മ കുറെ ജോലികൾ ചെയ്യിക്കുമായിരുന്നു
പിന്നാലെ 13 കാരിക്ക് ഒരാഴ്ചത്തെ കൗണ്‍സിലിംഗ് നല്‍കാന്‍ സിഡബ്ലുസി തീരുമാനിച്ചു. കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കി കുട്ടിയെ ഇന്ന് സിഡബ്ലുസിയില്‍ എത്തിച്ചു. മാതാപിതാക്കളെയും വിളിച്ചു വരുത്തി. പൂജപ്പുരയിലെ സിഡബ്ലുസി ഓഫിസ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. മാതാപിതാക്കള്‍ക്ക് ഒപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പതിമൂന്നുകാരി ആവര്‍ത്തിച്ചു. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു ബഹളം കൂട്ടിയിട്ടും കുട്ടി വഴങ്ങിയില്ല.
Story Highlights : kazhakkoottam 13 year old girl missing case; kid says not accompanying parents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here