‘ആ കളി ഞങ്ങളോട് വേണ്ട’, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി

കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഉത്തരേന്ത്യയില്‍ ബിജെപി കാണിക്കുന്ന പണിയാണ് കേരളത്തില്‍ സിപിഐഎം കാണിച്ചതെന്നും ഇപ്പോള്‍ കാഫിര്‍ എങ്ങനെയെങ്കിലും ഇറക്കി വച്ചാല്‍ മതി എന്നായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ കളി ഞങ്ങളോട് വേണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വടകരയിലെ വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. എല്ലാ സമൂഹ മാധ്യമങ്ങളില്‍ നിന്നും പോസ്റ്റ് പൂര്‍ണമായും നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ ദിശ സംബന്ധിച്ച് എതിര്‍പ്പില്ലെന്നും കോടതി വ്യക്തമാക്കി. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം.
Read Also: കാഫിർ സ്ക്രീൻഷോട്ട്: റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം
പ്രമഥദൃഷ്ടിയാ ഹര്‍ജിക്കാരനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലല്ലോ എന്നും കോടതി ചോദിച്ചിരുന്നു. ഹര്‍ജിക്കാരനെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് കേസിനെ ബാലന്‍സ് ചെയ്യാനായിരുന്നു നേരത്തെ പോലീസ് ശ്രമിച്ചത്. അതിനിടെയായിരുന്നു കോടതിയില്‍ നിന്ന് ഇങ്ങനെയൊരു ചോദ്യം വന്നത്.
Story Highlights : kunhalikutty about kafir screenshot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here