Advertisement

കാഫിർ സ്ക്രീൻഷോട്ട് കേസ്; ‘ഫേസ്ബുക്ക്, വാട്സപ്പ് അഡ്മിന്മാരെ എന്തുകൊണ്ട് പ്രതി ചേർത്തില്ല?’ കേസ് ഡയറി ഹാജരാക്കി പൊലീസ്

December 13, 2024
Google News 2 minutes Read

കാഫിർ സ്ക്രീൻഷോട്ട് കേസിലെ കേസ് ഡയറി പോലീസ് കോടതിയിൽ ഹാജരാക്കി. ഫേസ്ബുക്ക്, വാട്സപ്പ് അഡ്മിന്മാരെ എന്തുകൊണ്ട് പ്രതി ചേർത്തില്ലന്ന് കോടതി ചോദിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് കേസ് പരിഗണിച്ചത്. കേസ് ഡയറി ഹാജരാക്കാൻ കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്സ്ആപ്പ്‌ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ കേസിൽ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.

Read Also: മാടായി കോളേജിലെ നിയമന വിവാദം; എം കെ രാഘവന് എതിരായ പരസ്യ പ്രതിഷേധം അവസാനിപ്പിക്കും; ധാരണ കെപിസിസി ഉപസമിതി നടത്തിയ ചര്‍ച്ചയില്‍

കേസെടുത്ത് മാസങ്ങളായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‌എന്നാൽ പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് ​ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.

Story Highlights : Police produce case diary of Kafir screenshot case in court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here