സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു

മലയാളികളുടെ മനം കവര്‍ന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് മോഹന്‍ സിതാരയ്ക്ക് ബിജെപിയില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ മെമ്പര്‍ഷിപ്പ് നല്‍കി മോഹന്‍ സിതാരയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി ജില്ലാതല മെംബര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചതും മോഹന്‍ സിത്താരയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയാണ്. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍, സംസ്ഥാന കമ്മിറ്റി അംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. (Music director Mohan Sithara has joined BJP)
തൃശൂരില്‍ മാത്രം ഏഴ് ലക്ഷത്തിലേറെ പേരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15 വരെയാണ് ക്യാംപെയ്ന്‍ നടക്കുന്നത്.
Story Highlights : Music director Mohan Sithara has joined BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here