പരാതിക്കാരി സാധാരണക്കാരിയല്ല, മറ്റൊരു മുഖമുണ്ട്; ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റ് , സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകി
ലൈംഗികാരോപണ കേസിൽ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവ നടിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലെന്നും സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റെന്നും സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം, എന്നാൽ പരാതിക്കാരി സാധാരണക്കാരിയല്ലെന്നും മറ്റൊരു മുഖം ഉണ്ടെന്നും അപേക്ഷയിൽ പറയുന്നു. സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി, മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെത്താണ് നടിയുടെ വാദം എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്ന് സിദ്ദിഖ് പറഞ്ഞു.
Read Also: എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍; എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കും
പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട് പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ഇതുവരെയും ബോധ്യപ്പെടുത്താൻ നടിക്ക് ആയിട്ടില്ല അവർ മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
Story Highlights : The allegation of rape is false, Siddique has applied for anticipatory bail in highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here