ലൈംഗികാതിക്രമ പരാതി: നടൻ അലൻസിയറിനെതിരെ കേസ്

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
Read Also: ‘ആരോപണം വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും’: നിവിൻ പോളി
2017ൽ ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് നടിയുടെ പരാതി. മുൻപ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക.
Story Highlights : Case registered against actor Alencier in Sexual assault complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here