Advertisement

സോഷ്യൽ മീഡിയ ‘മാനേജ്’ ചെയ്യാൻ മാസം 54 ലക്ഷം; 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ സിദ്ധരാമയ്യ ചെവഴിച്ചത് 3.18 കോടി

September 3, 2024
Google News 2 minutes Read

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാസം ചെലവഴിക്കുന്നത് 54 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. 35 പേരടങ്ങുന്ന സംഘമാണ് സിദ്ധരാമയ്യയുടെ ഔദ്യോഗിക, സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നോക്കുന്നത്. ദി പോളിസ് ഫ്രണ്ട് എന്ന അക്കൗണ്ടിലേക്ക്18 ശതമാനം ജിഎസ്‌ടി ഉൾപ്പടെ 53.9 ലക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുവദിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ മുഖ്യമന്ത്രിയുടെ ഓഫീസ് 3.18 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശത്തിന് മറുപടിയായി കർണാടക സ്റ്റേറ്റ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്‌വെർടൈസിങ് ലിമിറ്റഡ് (എംസിഎ) അറിയിച്ചു.

സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (എംയുഡിഎ) സൈറ്റ് അലോട്ട്‌മെൻ്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് എംയുഡിഎ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി.

Read Also: തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള രാഷ്ട്രീയ ആയുധമാക്കരുത്; ജാതി സെൻസസിന് പിന്തുണയെന്ന് സൂചന നൽകി ആർഎസ്എസ്

കർണാടകയിൽ വലിയ രാഷ്​ട്രീയവിവാദങ്ങൾക്ക് വഴിവെച്ച അഴിമതിയാണ് മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി. മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി പാർവതി സിദ്ധരാമയ്യയുടെ ഉടമസ്ഥതയിലുള്ള കേസാരെ ഗ്രാമത്തിലെ 3.16 ഏക്കർ ഭൂമി വികസനത്തിനായി ഏറ്റെുത്തു. ഇതിന് പകരമായി മൈസൂരു നഗരമധ്യത്തിലുള്ള 14 സൈറ്റുകൾ ഭാര്യ പാർവതിയുടെ പേരിൽ അനുവദിച്ചെന്നാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം. വികസനത്തിന് ഏറ്റെടുത്തതിനേക്കാൾ വിലമതിക്കുന്ന ഭൂമിയാണ് പാർവതിക്ക് പകരം നൽകിയതെന്നാണ് ആരോപണം. രാഷ്ട്രീയപ്രേരിതമായ ആരോപണമാണിതെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. എന്നാൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

Story Highlights : Karnataka CM Siddaramaiah spent Rs 3.18 crore from October 2023 to March 2024 to manage social media accounts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here