Advertisement

ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കം, ഇത്തവണ 10 കോടി കടക്കുമെന്ന് മോദി

6 days ago
Google News 1 minute Read

ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്നാഥ് സിംഗും അടക്കമുള്ളവർ പങ്കെടുത്തു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു.

ഇത്തവണ ആകെ അംഗത്വം പത്ത് കോടി കടക്കുമെന്നാണ് നേതൃത്ത്വത്തിന്റെ പ്രതീക്ഷ. ഉൾപ്പാർട്ടി ജനാധിപത്യം മുറുകെ പിടിക്കുന്ന പാർട്ടി ബിജെപി മാത്രമാണെന്നും, അതില്ലാത്ത പാർട്ടികൾക്ക് എന്ത് സംഭവിച്ചുവെന്നതിന് നമുക്ക് ചുറ്റും ഉദാഹരണങ്ങളുണ്ടെന്നും മോദി പറഞ്ഞു.

അതേസമയം, കേരളത്തിൽ പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. തൃശൂർ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറി നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു മോഹൻ സിതാര അംഗത്വമെടുത്തത്.

Story Highlights : modi renews his membership from nadda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here