‘പാമ്പിനെ കൊണ്ട് കൊത്തിക്കും, ഭർത്താവിനെയും മകനെയും വണ്ടി ഇടിപ്പിക്കും’; നിരന്തരം ഭീഷണി ഉയർന്നുവെന്ന് പരാതിക്കാരി
പീഡനത്തിന് പുറമേ നിരന്തരം ഭീഷണി ഉയർന്നിരുന്നുവെന്ന് നിവിൻ പോളിക്കെതിരായി പാരാതി നൽകിയ യുവതി. ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി യുവതി ട്വന്റിഫോറിനോട് പറഞ്ഞു.
ഭർത്താവിനെയും മകനെയും വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായാണ് യുവതി പറയുന്നത്. നിവിൻ പോളിയുടെ ഗ്യാങ്ങാണ് ഭീഷിണിപെടുത്തിയതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. തിരുവനന്തപുരത്ത് പരാതി നൽകിയതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി പറയുന്നു. ഹണിട്രാപ്പ് പ്രതികളാണെന്നും കഞ്ചാവ് ദമ്പതികളെന്നും പറഞ്ഞായിരുന്നു വ്യാജ പ്രചാരണം നടത്തിയതെന്ന് യുവതി പറഞ്ഞു.
Read Also: ‘അതിക്രമം ഉണ്ടായത് ദുബായിൽ വെച്ച്; നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചു’; പരാതിക്കാരി
സിനിമയിൽ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മയക്കുമരുന്നുകൾ നൽകി അബോധാവസ്ഥയിലാണ് തന്നെ ദുബായിൽ നിർത്തിയിരുന്നതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി കേസിൽ ആറാം പ്രതിയാണ്. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
കേസിൽ ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ഐപിസി 376 ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും. എറണാകുളം ഊന്നുകൽ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
Story Highlights : Nivin Pauly case: Complainant said that she was constantly threatened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here