Advertisement

‘പാര്‍ട്ടിക്കകത്ത് നിന്ന് ഉയര്‍ന്ന ആരോപണം’; പി.കെ ശശി കെടിഡിസി സ്ഥാനം ഒഴിയണമെന്ന് മുസ്ലീം ലീഗ്

September 4, 2024
2 minutes Read

പി. കെ ശശി കെടിഡിസി സ്ഥാനം ഒഴിയണമെന്ന് മുസ്ലീം ലീഗ്. പി കെ ശശിക്കെതിരെ ഉയര്‍ന്നത് പാര്‍ട്ടിക്ക് പുറത്ത് നിന്ന് ഉയര്‍ന്ന ആരോപണമല്ലെന്നും പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ഉയര്‍ന്ന ആരോപണവും വസ്തുതയുമാണതെന്നും ലീഗ് നിര്‍വ്വാഹകസമിതി അംഗം കെ എ അസീസ്‌ പ്രതികരിച്ചു.
പാര്‍ട്ടി സ്ഥാനത്ത് നില്‍ക്കാന്‍ അവകാശമില്ലാത്തയാള്‍ എങ്ങനെ ഈ സ്ഥാനം വഹിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ധാര്‍മ്മികമായി ചെയര്‍മാന്‍ സ്ഥാനത്ത് നിലനില്‍ക്കാന്‍ പി.കെ ശശിക്ക് അര്‍ഹതയില്ലെന്നും കെ.എ അസീസ്‌ പ്രതികരിച്ചു.

വിവിധ ആരോപണങ്ങളെ തുടർന്നു പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിൽനിന്നു ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനത്തു നിന്നും നീക്കി. സിപഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു നടപടിയുണ്ടായത്. ജില്ലാ നേതൃത്വത്തിന്റെ നടപടി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.

തന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ അറിയിക്കുമെന്നു പി.കെ.ശശി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെടിഡിസി ചെയർമാൻ സ്ഥാനം ഉത്തരവാദിത്തപ്പെട്ട കേന്ദ്രം തീരുമാനിച്ചു നൽകിയതാണ്. അവർ തിരുത്താത്തിടത്തോളം കാലം ഈ സ്ഥാനത്തിരിക്കാമെന്നും പി.കെ.ശശി പറഞ്ഞിരുന്നു. മണ്ണാർക്കാട് സഹകരണ കേ‍ാളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഒ‍‍ാഫിസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരേ‍ാപണങ്ങളിലാണു ശശിക്കെതിരെ നടപടിയുണ്ടായത്.

Story Highlights : Muslim League was PK Sasi to resign as KTDC chairperson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top