Advertisement

‘ഒരുകിലോ സ്വർണം പിടിച്ചാൽ, അതുരുക്കി 500​ ഗ്രമാക്കും; 50% SPയുടെസംഘമെടുക്കും’; പിവി അൻവർ

September 4, 2024
Google News 3 minutes Read

സ്വർണ്ണക്കടത്ത് സംഘവുമായി എസ്പി സുജിത് ദാസിന് വ്യകതമായ പങ്കുണ്ടെന്ന് പിവി അൻവർ എംഎൽഎ. സ്വർണക്കടത്ത് കള്ളക്കടത്ത് വിഷയത്തിൽ സുജിത് ദാസിന്റെ നേതൃത്വത്തിൽ എടുത്ത ഓപ്പറേഷനുകൾ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് പിവി അൻവർ. വഴിയിൽവെച്ച് പിടിച്ച ശേഷം സ്വർണത്തിന്റെ രൂപഭാവം മാറ്റി കോടതിയിൽ ഹാജാരാക്കുന്നു. ഇതിന്റെ ഒരു ഭാഗം എസ്പിയും സംഘവും എടുക്കുന്നുവെന്ന് അൻവർ ട്വന്റിഫോറിനോട് പ്രതികരിച്ചു.

അപ്രൈസർ ഉണ്ണി മൂന്ന് വർഷം കൊണ്ട് കോടീശ്വരനായി മാറിയെന്നും എത്ര ഉരുക്കൽ പാത്രങ്ങളാണ് തട്ടാന്റെ കടയിൽ കിടക്കുന്നതെന്ന് അൻവർ പറഞ്ഞു. എന്തിനാണ് സ്വർണം ഉരുക്കുന്നതെന്നും കസ്റ്റംസിനെ ഏൽപ്പിച്ചാൽ പോരെയെന്നും അൻവർ ചോദിച്ചു. സ്വർണവുമായി വരുന്ന കാരിയറിനെ സ്ഥലത്ത് വെച്ച് പിടികൂടാതെ സുജിത് ദാസിന് കസ്റ്റംസ് വിവരം നൽകുന്നുവെന്ന് അൻവർ ആരോപിച്ചു.

സ്വർണം പിടികൂടാതെ പ്രതിയെയും കൊണ്ട് നേരെ ഒരു കേന്ദ്രത്തിലേക്കാണ് കൊണ്ടുപോകുന്നത്. സ്വർണം അവിടെ നിന്ന് കണ്ടെത്തിയ ശേഷം അപ്രൈസർ ഉണ്ണിയുടെ അടുത്തേക്ക് എത്തി സ്വർണം ഉരുക്കി ഒരു വിഹിതം ഇവർ പങ്കുവെച്ച് എടുക്കുകയുമാണ് ചെയ്യുന്നതെന്ന് അൻവർ പറയുന്നു. അതേസമയം പൊലീസ് പിടികൂടിയ സ്വർണം രൂപമാറ്റം വരുത്തി കടത്തിയെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കൊണ്ടോട്ടിയിലെ അപ്രൈസർ ഉണ്ണി പറയുന്നത്.

കൊണ്ടോട്ടിയിലെ അശ്വതി ജ്വല്ലറി വർക്ക്‌സിൽ ആണ് സർക്കാരിന്റെ അനുമതിയോടെ സ്വർണം ഉരുക്കുന്നത്. കരിപ്പൂർ എയർപോർട്ടുമായി ബന്ധപ്പെട്ട് സ്വർണം ഉരുക്കാൻ അനുമതിയുള്ള, ലൈസൻസുള്ള ഏക സ്ഥാപനമാണിത്. പൊലീസ് കൊണ്ടുവരുന്ന സ്വർണത്തിൽ നിന്ന് ഒരു തരി പോലും സ്വർണം തങ്ങൾക്ക് എടുക്കാൻ കഴിയില്ലെന്നാണ് ഇവിടെയുള്ള ജീവനക്കാർ പറയുന്നത്.

Story Highlights : PV Anwar says that SP Sujith Das has a clear role in the gold smuggling gang

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here