‘വ്യാപക സൈബർ ആക്രമണം’; നിയമ നടപടി സ്വീകരിക്കുമെന്ന് WCC

സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി പറഞ്ഞു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്നും ഡബ്ല്യുസിസി പറയുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം. ഇതിനായി വ്യാജ അക്കൗണ്ടുകൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനർനിർമിക്കാമെന്നും ഡബ്ലൂസിസി പറയുന്നു.
മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി നേരത്തെ പ്രതികരിച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മൗനം വെടിയാൻ തീരുമാനിച്ചു. തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Story Highlights : wcc will take legal action against cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here