Advertisement

‘ആ കസേരയില്‍ ഞാന്‍ തൊടാന്‍ പാടില്ലായിരുന്നു, അതൊരു കൈപ്പിഴ’; നിയമസഭാ കയ്യാങ്കളിയില്‍ തുറന്നുപറച്ചിലുമായി ജലീല്‍

September 5, 2024
Google News 2 minutes Read
kt jaleel on Kerala Assembly fracas

നിയമസഭാ കയ്യാങ്കളിയില്‍ തുറന്നുപറച്ചിലുമായി കെ.ടി ജലീല്‍ എം.എല്‍.എ. സ്പീക്കറുടെ കസേര വലിച്ചിട്ടത് തെറ്റായിപ്പോയെന്നാണ് കെ.ടി ജലീലിന്റെ തുറന്നു പറച്ചില്‍. താന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായി പോയി. മനുഷ്യനെന്ന നിലയില്‍ വികാര തള്ളിച്ചയില്‍ സംഭവിച്ച കൈപിഴ എന്നും കെ.ടി ജലീലില്‍ തുറന്നുപറഞ്ഞു. ഫേസ്ബുക്ക് കമന്റായി വന്ന ചോദ്യത്തിന് മറുപടിയായാണ് കെ.ടി ജലീലിന്റെ വിശദീകരണം. ( kt jaleel on Kerala Assembly fracas)

നിയമസഭയില്‍ 2015ലെ ബജറ്റ് അവതരണത്തിനിടെയാണ് അന്നത്തെ പ്രതിപക്ഷം പ്രതിഷേധിച്ചതും അത് പിന്നീട് കയ്യാങ്കളിയായി കലാശിച്ചതും. അധ്യാപക ദിനത്തോട് അനുബന്ധിച്ച് ജലീല്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് അന്നത്തെ സംഭവത്തെ വിമര്‍ശിച്ച് കമന്റുകള്‍ വന്നത്.

Read Also: പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ വിശുദ്ധിയുണ്ട്, പണ്ഡിതനായ ഗുരുവിന്റെ മഷിക്ക് എന്നായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ അധ്യാപകരുടെ മഹത്വത്തെ വര്‍ണിക്കാന്‍ രക്തസാക്ഷിത്വത്തെ എന്തിന് താഴ്ത്തിക്കാണിക്കണമെന്ന് ഇടത് അനുഭാവികള്‍ തന്നെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Story Highlights : kt jaleel on Kerala Assembly fracas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here