6 മണിക്കൂറിനുള്ളിൽ ഒരു മില്യൺ വ്യൂസ്; ദിയയുടെ വിവാഹ വീഡിയോ വൈറൽ

സോഷ്യൽ മീഡിയ ഒന്നടങ്കം എത്തി നോക്കിയ കല്യാണമായിരുന്നു കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടേത്. കല്യാണത്തിന്റെ ഓരോ തയ്യാറെടുപ്പുകളും കുടുംബം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. സിമ്പിൾ ലുക്കിൽ ദേവതയെ പോലെയാണ് ദിയ ഒരുങ്ങിയിറങ്ങിയത്.

സ്ഥിരമായി കാണുന്ന വെഡിങ് പാറ്റേർണിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു വിവാഹവും. ഇപ്പോഴിതാ യൂട്യുബിലും സൂപ്പർഹിറ്റാണ് ദിയയുടെ വിവാഹ വീഡിയോ. വെറും 6 മണിക്കൂർ കൊണ്ട് ഒരു മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. ദിയയുടെ യൂട്യൂബ് ചാനലായ ഓസി ടോകീസിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
Read Also: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതയായി
ദിയ മാത്രമല്ല സഹോദരിമാരായ അഹാന, ഇഷാനി, ഹസിക എന്നിവരും വിവാഹ ദിനത്തിൽ തിളങ്ങി നിന്ന്.

ഐവറി നിറത്തിലുള്ള സിൽക്ക് സാരിയായിരുന്നു ദിയയുടെ ഫസ്റ്റ് ലുക്ക്. വെയ്ൽ ധരിച്ച് ഓപ്പൺ ഹെയർസ്റ്റൈലിലാണ് ദിയ എത്തിയത്.പരമ്പരാഗത തമിഴ് വരന്റെ ലുക്കിലായിരുന്നു അശ്വിൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ദിയയുെട ബ്രൈഡൽ ലുക്കിന് സിനിമാ രംഗത്തെ പ്രമുഖരുടേതടക്കം നിരവധി കമന്റുകളും എത്തി.
Story Highlights : Diya’s wedding video goes viral in social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here