മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പൊലീസ്; അറസ്റ്റ് രേഖപ്പെടുത്തും
മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പ്രത്യേക സന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യ പരിശോധനക്കും ലൈംഗിക പരിശോധനക്കും രണ്ടുപേരെയും വിധേയമാക്കും. ഇരുവർക്കുമെതിരായ ബലാത്സംഗ കേസിലാണ് നടപടി.
ബലാത്സംഗ കേസ് ചുമത്തുമ്പോൾ സാധാരണയായി സ്വീകരിച്ച വരാറുള്ള മുഴുവൻ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിന്റെയും, ഇടവേള ബാബുവിന്റെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവർക്കും ജാമ്യം ലഭിക്കും. എന്നാൽ മറ്റ് നിയമ നടപടികളുമായി ഇരുവരും സഹകരിക്കണം. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകണം. കൂടാതെ ഇരുവരെയും വൈദ്യപരിശോധനക്കും ലൈംഗിക ശേഷി പരിശോധനക്കും വിധേയമാക്കും.
ഇന്നലെ രാത്രിയാണ് മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഇരുവർക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
Story Highlights : Police to proceed with legal action against Mukesh and Edavela Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here