നേമം, കൊച്ചു വേളി റെയിൽവേ സ്റ്റേഷനുകളുടെ പുനർനാമകരണം; നിരന്തര പരിശ്രമത്തിൻ്റെ ഫലം: ശശി തരൂർ എം പി
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള സ്റ്റേഷനുകളായ നേമത്തെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളിയെ തിരുവനന്തപുരം നോർത്ത് എന്നും പുനർനാമകരണം ചെയ്തുകൊണ്ടുള്ള വിജ്ഞാപനം പുറത്തു വന്നതിൽ അതിയായ സന്തോഷമുണ്ട്.
തിരുവനന്തപുരത്ത് റെയിൽവെ വികസനത്തിൻ്റെ പുതിയ പാതകൾ തുറക്കാൻ ഈ നടപടിയിലൂടെ കഴിയും. ഈ നേട്ടത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, സംസ്ഥാന സർക്കാരിനും റെയിൽവെ അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നു.
ആവർത്തിച്ചുള്ള ഇടപെടലുകൾ സഫലമായതിൽ സന്തോഷമുണ്ട്. തിരുവനന്തപുരം എംപിയെന്ന നിലയിൽ ഞാൻ ഇത്തരമൊരു പുനർനാമകരണ നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തതിനാലാണ് റെയിൽവേ സ്റ്റേഷനുകളുടെ പുനർ നാമകരണത്തിലേക്ക് നയിച്ചതെന്ന് റെയിൽവെയുടെ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ കേരള ഗതാഗത സെക്രട്ടറിക്ക് എഴുതിയ കത്തിൽ അനുസ്മരിച്ചതിന് പ്രത്യേകം നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Sashi Tharoor About Nemom Railway station Renovation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here