Advertisement

ഉത്തർപ്രദേശിൽ കെട്ടിടം തകർന്നുവീണ് 4 പേർ മരിച്ചു

September 7, 2024
Google News 1 minute Read

ഇന്ന് വൈകുന്നേരം ലഖ്‌നൗവിലെ ട്രാൻസ്‌പോർട്ട് നഗറിൽ മൂന്ന് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

കെട്ടിടം തകർന്നതിനെ തുടർന്ന് കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നു. എൻ.ഡി.ആർ.എഫ്, എസ്.ആർ.ഡി.എഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ സംഘങ്ങൾ സ്ഥലത്തുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Story Highlights : 4 killed in building collapse in Uttar Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here