വീണ്ടും സംഘര്‍ഷഭരിതമായി മണിപ്പൂര്‍: ജിരിബാമിലെ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
വീണ്ടും സംഘര്‍ഷഭരിതമായി മണിപ്പൂര്‍. ജിരിബാമിലെ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു ആക്രമണം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ആള്‍ക്കുനേരെ അക്രമി സംഘങ്ങള്‍ എത്തി വെടിയുതിത്ത് കൊലപ്പെടുത്തി. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.നാലുപേര്‍ ആയുധധാരികള്‍ ആയിരുന്നുവെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീടിന് നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി.ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിഷ്ണു പൂര്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.
Read Also: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
മണിപ്പൂര്‍ ഇന്റഗ്രിറ്റി കോര്‍ഡിനേറ്റിംഗ് കമ്മിറ്റി മണിപ്പൂരില്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ഉന്നതതല യോഗം ചേര്‍ന്നു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
Story Highlights : Five people were killed in the firing in Jiribam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here