മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
മണിപ്പൂരില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. ഇന്ന് നടന്ന സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ( 2 dead, several injured as suspected Kuki militants use drone bombs in Manipur)
മണിപ്പൂര്‍ സര്‍ക്കാരിനെതിരെ കുകി സംഘടനകളുടെ വ്യാപകമായ പ്രതിഷേധം ഇന്നലെ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. ആയുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
Read Also: വീട്ടിലെ 12 പേരെയും ഉരുളെടുത്തു, ഒറ്റയായ അഭിജിത്തിന്റെ ഭാവിക്കായി ട്വന്റി ഫോറിന്റെ കൈത്താങ്ങ്
കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിനും സൈന്യത്തിനും ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടന്നെന്നും റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് ആറ് മണിവരെ പ്രദേശത്ത് വെടിവയ്പ്പ് തുടര്‍ന്നതായി പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസും സൈന്യവും പ്രദേശത്ത് ശക്തമായ നിരീക്ഷണം തുടരുകയാണ്.
Story Highlights : 2 dead, several injured as suspected Kuki militants use drone bombs in Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here