‘അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ല: ഉയർന്നുവരുന്ന വിവാദങ്ങൾ പച്ചക്കള്ളം’; മന്ത്രി സജി ചെറിയാൻ
പിവി അൻവർ എംഎൽഎയുടെ പരസ്യ വിമർശനത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി സജി ചെറിയാൻ. പി വി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പാർട്ടിയോടൊ മുഖ്യമന്ത്രിയോടൊ ആയിരുന്നു ആദ്യം പരാതി പറയേണ്ടതെന്ന് മന്ത്രി പറഞ്ഞു. അൻവർ പറഞ്ഞ കാര്യങ്ങൾ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആർഎസ്എസ് നേതാവും എഡിജിപി അജിത് കുമാറും കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിലും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ആർക്കും ആരെയും കാണാമെന്നായിരുന്നു വിവാദത്തോട് മന്ത്രി പ്രതികരിച്ചത്. ആർഎസ്എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് സിപിഐഎം. ഉയർന്നുവരുന്ന വിവാദങ്ങൾ പച്ചക്കള്ളമാണെന്നും സർക്കാരിനെ അപകീർത്തി പെടുത്താൻ നടത്തുന്ന ശ്രമമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ കുറ്റസമ്മതം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. തൃശ്ശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കിയെന്നും, ഇഡി കേസുകൾ ഇല്ലാതാക്കാൻ നടത്തിയ ഡീൽ ആയിരുന്നു കൂടിക്കാഴ്ച എന്നുമാണ് ആക്ഷേപം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
Story Highlights : Minister Saji Cherian against criticism of PV Anwar MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here