‘കോൺഗ്രസ് വിടണം’; വിദേശ നമ്പറിൽ നിന്ന് ബജ്റംഗ് പൂനിയക്ക് വധഭീക്ഷണി
കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി. വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദേശ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയത്. ബജ്റംഗ് കോൺഗ്രസ് വിടണം എന്ന് സന്ദേശത്തിൽ പറയുന്നു. ഞായറാഴ്ചയാണ് പുനിയയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി ലഭിച്ചതിന് പിന്നാലെ ബാൽഗഢ് പോലീസ് സ്‌റ്റേഷനിൽ ബജ്റംഗ് പൂനിയ പരാതി നൽകി. “ബജ്‌റംഗ്, കോൺഗ്രസിൽ നിന്ന് പുറത്തുകടക്കുക, അല്ലെങ്കിൽ അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതല്ല. ഇതാണ് ഞങ്ങളുടെ അവസാന സന്ദേശം. തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ എന്താണെന്ന് നിങ്ങൾക്ക് കാണിച്ചുതരാം. നിങ്ങൾക്ക് എവിടെ വേണമെങ്കിലും പരാതിപ്പെടൂ, ഇതാണ് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്” എന്നാണ് സന്ദേശത്തിൽ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നത്. റെയിൽവേയിൽനിന്ന് രാജിവെച്ചായിരുന്നു ഇരുവരുടേയും രാഷ്ട്രീയപ്രവേശം. കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെ ജുലാന മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ബജ്റംഗ് പൂനിയയെ കിസാൻ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു.
Story Highlights : Bajrang Punia receives death threat message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here