നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ. റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഉപേക്ഷിച്ചവർക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നു രാവിലെ 8:45 ഓടെയാണ് ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിൽ ഉപേക്ഷിച്ച നിലയിൽ ഒരു ബാഗ് കണ്ടെത്തിയത്. മാലിന്യമാണെന്ന് കരുതി ക്ലീനിങ് സ്റ്റാഫ് ബാഗ് ഉൾപ്പെടെ അടിച്ചുകൂട്ടി. എന്നാൽ ഭാരം അനുഭവപ്പെട്ടതോടെ സംശയം തോന്നി വിവരം റെയിൽവേ പോലീസിന് കൈമാറി. പരിശോധനയിലാണ് രണ്ടുദിവസം പ്രായമുള്ള കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച പോലീസ് അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്.
Story Highlights : Body of newborn baby found near Thrissur railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here