Advertisement

പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം; 7 സ്വര്‍ണമടക്കം 29 മെഡലുകള്‍

September 8, 2024
Google News 1 minute Read
paralympics 2024 india medal

പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. 7 സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയത്. 9 വെള്ളിയും 13 വെങ്കലവും അടക്കം 29 മെഡലുകള്‍ ഇന്ത്യ ആകെ നേടി. കഴിഞ്ഞ ടോക്കിയോ പാരാലിമ്പിക്‌സില്‍ കുറിച്ച 19 മെഡലുകളുടെ റെക്കോര്‍ഡ് ആണ് ഇന്ത്യ മറികടന്നത്.

ട്രാക്കിലും ജൂഡോയിലും അടക്കം പല ഇനങ്ങളിലും ആദ്യമായി മെഡല്‍ നേടാനും ഇത്തവണ ഇന്ത്യയ്ക്കായി. ആകെ മെഡല്‍ വേട്ടയില്‍ 18ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്യുന്നത്.

Read Also: 2022 പാരാലിമ്പിക്സിൽ റഷ്യയ്ക്കും ബെലാറസിനും വിലക്ക്

94 സ്വര്‍ണമടക്കം 218 മെഡല്‍ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ബ്രിട്ടന്‍, അമേരിക്ക എന്നിവര്‍ മെഡല്‍ വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. അതേസമയം, പാരിസ് പാരാലിമ്പിക്‌സിന് ഇന്ന് സമാപനമാകും. രാത്രി പതിനൊന്നര മുതലാണ് സമാപന ചടങ്ങുകള്‍ നടക്കുക.

Story Highlights : India Ends Paris Paralympics 2024 With 29 Medals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here