Advertisement

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതില്‍ മികവ്; കേരളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

September 8, 2024
Google News 3 minutes Read
pinarayi

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജിലൂടെ ഈ നേട്ടം പങ്കുവച്ചിട്ടുണ്ട്.

‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരംമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സെപ്റ്റംബര്‍ 10 ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുമായി ബന്ധപ്പെട്ട പുരസ്‌കാരം കൈമാറും.

Read Also: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സിബിഐയുടെ ഓപ്പറേഷന്‍ ചക്ര-2; കേരളത്തിലും പരിശോധന; രാജ്യത്താകെ 76 സ്ഥലങ്ങളില്‍ തീവ്ര തിരച്ചില്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. സുരക്ഷിതമായ ഡിജിറ്റല്‍ ഇടം ഇറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബന്ധതയെ അംഗീകാരം എടുത്ത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Kerala honored for excellence in combating cyber crimes against women and children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here