Advertisement

‘മന്ത്രി പറഞ്ഞ നാല് മണി കഴിഞ്ഞു’; തൊണ്ട വരണ്ട് തലസ്ഥാനം

September 8, 2024
Google News 1 minute Read
water

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ഇതുവരെ പരിഹാരമായില്ല. വൈകീട്ട് നാലുമണിയോടെ പമ്പിങ് പുനരാരംഭിക്കുമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ ഉറപ്പ്. എന്നാൽ ഈ ഉറപ്പാണിപ്പോൾ പാഴായത്. സംഭവത്തിൽ പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം നടത്തുകയാണ്. റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

വേണ്ട രീതിയിലുള്ള ബദൽ സംവിധാനം ഉണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല, അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയാണെന്നുള്ള വിശദീകരണം ജലവിഭവവകുപ്പ് നൽകുമ്പോഴും പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുകയാണ്.ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് തലസ്ഥാനനഗരിയിലെ ജനങ്ങൾക്കിടയിൽ.തിരുവനന്തപുരം കോർപറേഷനിലെ ഏതാണ്ട് നാല്പതോളം വാർഡുകളിലുള്ള ജനങ്ങളാണ് ഈ പ്രതിസന്ധിക്കിടയിൽപെട്ടിരിക്കുന്നത്. കനത്ത പ്രതിഷേധം ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുവരികയാണ് ഇപ്പോൾ.

അതേസമയം, തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളം മുടക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

കുടിക്കാൻ പോലും വെള്ളം കിട്ടാതെ നാലാം ദിവസവും തിരുവനന്തപുരം നഗരവാസികൾ വലയുകയാണ്. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടി 5,6 തീയതികളിൽ പമ്പിങ് നിർത്തുമെന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്.എന്നാൽ രണ്ടിനും പകരം നാല് ദിവസമായി
തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള പ്രതിസന്ധി തുടരുകയാണ്.സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി.

Read Also: കുടിവെള്ളമില്ലാതെ വലഞ്ഞ് ജനം; ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എത്തിക്കും, മന്ത്രി റോഷി അഗസ്റ്റിൻ


പമ്പിങ് പുനരാരംഭിച്ചപ്പോൾ ചോർച്ച കണ്ടെത്തിയതോടെ ലൈനിൽ വീണ്ടും അറ്റകുറ്റ പണി പുരോഗമിക്കുകയാണ്. സാങ്കേതികമായ തടസ്സങ്ങൾ മൂലമാണ് വൈകലെന്നും 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വനനതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്നും റോഷി അഗസ്റ്റിൻ നേരത്തെ ട്വന്റി ഫോറിനോട് വിശദമാക്കിയിരുന്നു.

Story Highlights : trivandram city water shortage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here