‘സർക്കാരിൻ്റേത് കുറ്റകരമായ അനാസ്ഥ: ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ച’; വിമർശിച്ച് വി ഡി സതീശൻ
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിൻ്റേത് കുറ്റകരമായ അനാസ്ഥയെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. എപ്പോൾ പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്നതിൽ ഒരു വ്യക്തതയില്ലെന്നും നഗരവാസികൾ വീടുകൾ വിട്ട് പോകേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കുടിവെള്ള പ്രതിസന്ധിയുണ്ടാകാനിടായി സംഭവത്തെ ഗൗരവമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. ബദൽ മാർഗങ്ങൾ ഉണ്ടാക്കുന്നതിൽ കോർപ്പറേഷനും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
Read Also: അലൈൻമെന്റിന്റെ തകരാർ പരിഹരിച്ചു: കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിൽ വഴിതെളിയുന്നു; നാളെ അവധി
റെയിൽവെ ലൈൻ നിർമ്മാണത്തിൻ്റെ ഭാഗമായി ഒരിടത്ത് പണി നടക്കുമ്പോൾ എങ്ങനെയാണ് നഗരത്തിലാകെ കുടിവെള്ള വിതരണം മുടങ്ങുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കോർപ്പറേഷനും സർക്കാരും അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Story Highlights : VD Satheesan against Kerala Government in Thiruvananthapuram water crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here