കാൻസർ മരുന്നുകളുടെ വില കുറയും, ലഘുഭക്ഷണങ്ങൾക്ക് വില കൂടും; സുപ്രധാന തീരുമാനമെടുത്ത് ജിഎസ്‌ടി കൗൺസിൽ
രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറക്കാൻ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കുർകുറെ, ലെയ്‌സ് പോലുള്ള ലഘുഭക്ഷണ സാധനങ്ങളുടെ നികുതി 12 ശതമാനമായിരുന്നത് 18 ശതമാനമാക്കി ഉയർത്തി. ഓൺലൈൻ ഗെയിമുകളിൽ നിന്നുള്ള വരുമാനത്തിൽ 412 ശതമാനം വർധനവുണ്ടായെന്നും വരുമാനം ആറ് മാസത്തിനിടെ 6909 കോടിയായെന്നും മന്ത്രി പറഞ്ഞു. ഇതേ കാലയളവിൽ കാസിനോകളിൽ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വർധനവുണ്ടായി.
Read Also: യൂട്യൂബിൽ നോക്കി വ്യാജ ഡോക്ടർ ശസ്ത്രക്രിയ നടത്തി; കൗമാരക്കാരൻ മരിച്ചു, പ്രതി അറസ്റ്റിൽ
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ ബിഹാർ ഉപമുഖ്യമന്ത്രി അധ്യക്ഷനായ ജിഎസ്‌ടി നിരക്ക് ഭേദഗതി തീരുമാനിക്കുന്ന സമിതി ഒക്ടോബറിൽ തീരുമാനമെടുക്കും. ഈ സമിതിയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തും. നവംബറിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനവുമുണ്ടാകും. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കാനും ഇന്ന് ചേർന്ന ജിഎസ്‌ടി കൗൺസിലിൻ്റെ 54ാം യോഗത്തിലും തീരുമാനിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.
Story Highlights : GST rates on some cancer drugs reduced to 5% from 12%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here